ഡോളർ കടത്ത് കേസിൽ യുണീടാക് എം.ഡി സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കിയേക്കും

സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കി മജിസ്‌ട്രേട്ടിന് മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കസ്റ്റംസ് ആലോചിക്കുന്നുണ്ട്.
ഡോളർ കടത്ത് കേസിൽ യുണീടാക് എം.ഡി സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കിയേക്കും

തിരുവനന്തപുരം :ഡോളർ കടത്ത് കേസിൽ യുണീടാക് എം.ഡി സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കിയേക്കും . കേസിൽ സന്തോഷ് ഈപ്പന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ കോൺസുലേറ്റ് അധികൃതർക്കെതിരെ അടക്കം നടപടിയുമായി മുന്നോട്ട് പോകാമെന്ന് വിലയിരുത്തലിലാണ് കസ്റ്റംസ് .

എൻഐഎ ഉൾപ്പെടെയുള്ള മൂന്ന് ഏജൻസികൾക്കും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ ഇത് സഹായകരമാകും.സ്വർണക്കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണമെത്താൻ സഹായിക്കുന്ന നിർണായക മൊഴിയാണ് സന്തോഷ് ഈപ്പന്റേതെന്ന് കസ്റ്റംസ് വിലയിരുത്തുന്നു. സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കി മജിസ്‌ട്രേട്ടിന് മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കസ്റ്റംസ് ആലോചിക്കുന്നുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com