യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്റ്റിൽ

അതേസമയം, എൻഐഎ രജിസ്റ്റർ ചെയ്ത സ്വർണക്കടത്തുകേസിൽ മുഖ്യപ്രതി സ്വപ്‌ന സുരേഷ്, സരിത് എന്നിവർ നൽകിയ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും.
യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്റ്റിൽ

തിരുവനന്തപുരം :ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ആണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ലൈഫ് മിഷൻ ഇടപാടിലെ കോഴപ്പണമാണ് ഡോളറാക്കി മാറ്റിയത്. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. അനധികൃതമായി ഡോളർ സംഘടിപ്പിച്ചത് സന്തോഷ് ഈപ്പൻ്റ നേതൃത്വത്തിലാണെന്ന നിഗമനത്തിലാണ് കസ്റ്റംസ്.

കേസിൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് സന്തോഷ് ഈപ്പനെ വിളിച്ചുവരുത്തിയിരുന്നു. ഇതിനുശേഷമാണ് അറസ്റ്റ്. അതേസമയം, എൻഐഎ രജിസ്റ്റർ ചെയ്ത സ്വർണക്കടത്തുകേസിൽ മുഖ്യപ്രതി സ്വപ്‌ന സുരേഷ്, സരിത് എന്നിവർ നൽകിയ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com