
തിരുവനന്തപുരം :ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പന് ജാമ്യം. കര്‍ശന വ്യവസ്ഥകളോടെ ജാമ്യം നല്‍കാമെന്ന് കസ്റ്റംസ് അറിയിച്ചു. കുറച്ച് സമയം മുന്‍പാണ് സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
കേസില്‍ സന്തോഷ് ഈപ്പന് അഞ്ചാം പ്രതിയാണ്. ലൈഫ് മിഷന് കേസിലെ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ചോദ്യം ചെയ്യലിന് ശേഷമാണ് സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം സന്തോഷ് ഈപ്പനെ കോടതിയില്‍ ഹാജരാക്കി.
കേസില്‍ സന്തോഷ് ഈപ്പനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന് കരാറിനായി ഒരു ലക്ഷത്തിതൊണ്ണൂറായിരം ഡോളര്‍ നല്‍കിയതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.