ഡോളര്‍ കടത്ത് കേസ് ; യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസിന് അനുബന്ധമായ ഡോളര്‍ കടത്തു കേസില്‍ കൂടുതല്‍ സമഗ്രമായ അന്വേഷണത്തിലേക്കാണ് കസ്റ്റംസ് പോകുന്നത് .
ഡോളര്‍ കടത്ത് കേസ് ; യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം ;ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട യൂണിടാക്കിലെ രേഖകളും ഫയലുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിന് അനുബന്ധമായ ഡോളര്‍ കടത്തു കേസില്‍ കൂടുതല്‍ സമഗ്രമായ അന്വേഷണത്തിലേക്കാണ് കസ്റ്റംസ് പോകുന്നത് .

കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം കിട്ടിയ സാഹചര്യത്തിലാണ് കേസിലെ പ്രതികളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകളും മൊഴികളും കസ്റ്റംസ് ശേഖരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com