ഡോ​ള​ര്‍​ക​ട​ത്ത്‌ കേ​സ്: സ്‌പീക്കര്‍ക്ക്‌ വീ​ണ്ടും ക​സ്റ്റം​സ് നോ​ട്ടീ​സ്

ഏ​പ്രി​ല്‍ എ​ട്ടി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സ്
ഡോ​ള​ര്‍​ക​ട​ത്ത്‌ കേ​സ്: സ്‌പീക്കര്‍ക്ക്‌ വീ​ണ്ടും ക​സ്റ്റം​സ് നോ​ട്ടീ​സ്

കൊ​ച്ചി: ഡോ​ള​ര്‍​ക​ട​ത്ത്‌ കേ​സി​ല്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന് വീ​ണ്ടും ക​സ്റ്റം​സ് നോ​ട്ടീ​സ്. ഏ​പ്രി​ല്‍ എ​ട്ടി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സ്. കേ​സി​ല്‍ നേ​ര​ത്തെ​യും സ്പീ​ക്ക​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഹാ​ജ​രാ​യി​രു​ന്നി​ല്ല.

അ​തി​നി​ടെ, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി​യു​ടെ ഐ ​ഫോ​ണ്‍ സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ല്‍ ക​സ്റ്റം​സ് സം​ഘം നി​യ​മോ​പ​ദേ​ശം തേ​ടി. ഐ ​ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​ത് സം​ബ​ന്ധി​ച്ച ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ മൂ​ന്ന് ത​വ​ണ നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടും വി​നോ​ദി​നി ഹാ​ജ​രാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​നി​യെ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ക​സ്റ്റം​സ് സം​ഘം നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്.

അതേസമയം, വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐഫോണ്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. വിനോദിനി ബാലകൃഷ്ണന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com