തിന്മക്ക് മേല്‍ നന്മയുടെ വിജയം; ഇന്ന് ദീപാവലി

മനുഷ്യമനസ്സുകളിലെ അന്ധകാരത്തെ അകറ്റി വെളിച്ചം കൊണ്ടുവരുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം.
തിന്മക്ക് മേല്‍ നന്മയുടെ വിജയം; ഇന്ന് ദീപാവലി

ഇന്ന് ദീപാവലി. തിൻമയുടെ മേൽ നന്മ നേടുന്ന വിജയത്തിന്റെ ആഘോഷമാണ് ദീപാവലി.മനുഷ്യമനസ്സുകളിലെ അന്ധകാരത്തെ അകറ്റി വെളിച്ചം കൊണ്ടുവരുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം.കോവിഡ് വ്യാപനം കാരണം ആഘോഷങ്ങളെല്ലാം പരിമിതമാണ്.

റെഡിമെയ്ഡ് സ്വീറ്റ് ബോക്സുകളാണ് പല വീടുകളിലും ഇടംപിടിച്ചിരിക്കുന്നത്. . കൊവിഡ് വ്യാപനം കാരണം കൂടുതൽ കുടുംബങ്ങളിലും അധികം ഒത്തുചേരലുകളില്ല.ഹരിത ട്രൈബ്യുണലിന്റെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മൂന്ന് മണിക്കൂർ മാത്രമാണ് പടക്കം പൊട്ടിക്കാൻ അനുവാദം. ഇത്തവണത്തെ ദീപോത്സവം കൊവിഡ് മഹാമാരിക്ക് എതിരായ പുതുവെളിച്ചത്തിന്റെ തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.

ദീപാവലിയുമായി ബന്ധപ്പെട്ടു പ്രധാനമായും രണ്ടു ഐതിഹ്യങ്ങളാണ് ഉള്ളത്. ഒരു ഐതിഹ്യം പതിനാലു വർഷത്തെ വനവാസത്തിനു ശേഷം സീതാ ലക്ഷ്മണ സമേതനായി മടങ്ങിയെത്തിയ ശ്രീരാമചന്ദ്രനെ അയോധ്യാവാസികൾ ഭവനങ്ങളിലും വീഥികളിലും ദീപങ്ങൾ തെളിയിച്ചും പുതുവസ്ത്രങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തും വാദ്യാഘോഷങ്ങൾ മുഴക്കിയുമാണ് സ്വീകരിച്ചത്. ഈ ദിനത്തിന്‍റെ ഓർമയ്ക്കായാണ് ദീപാവലി ആഘോഷിക്കുന്നത്.

മറ്റൊരു ഐതിഹ്യമെന്തെന്നാൽ ഭഗവാൻ മഹാവിഷ്ണു ലക്ഷ്മീസമേതനായി ക്രൂരനായ നരകാസുരനെ നിഗ്രഹിച്ചു. ഇതിൽ സന്തോഷം പൂണ്ട ദേവന്മാര്‍ ദീപാലങ്കാരം നടത്തിയും മധുരം വിളമ്പിയും ആഘോഷിച്ചതിന്‍റെ ഓർമ്മയ്ക്കായാണ് ദീപാവലി ആഘോഷം.

Related Stories

Anweshanam
www.anweshanam.com