ഡൽഹിയിൽ ഡീസൽ വിലയില്‍ വന്‍ ഇടിവ്
Top News

ഡൽഹിയിൽ ഡീസൽ വിലയില്‍ വന്‍ ഇടിവ്

82 രൂപയിൽ നിന്ന് 73. 64 ആയാണ് വില കുറഞ്ഞത്.

By News Desk

Published on :

ന്യൂ ഡല്‍ഹി: ഡീസൽ വാറ്റ് നികുതി 16.75 ശതമാനമായി ഡല്‍ഹി സർക്കാർ കുറച്ചു. ഇന്നാണ് കെജ്രിവാൾ സർക്കാർ ഈ തീരുമാനം കൈകൊണ്ടത്. ഇതു പ്രകാരം ഡീസൽ വില 82 രൂപയിൽ നിന്ന് 73. 64 ആയി കുറയും. ലിറ്ററിന് 8.36 രൂപയാണ് കുറവ് വരുന്നത്. ക്യാബിനറ്റ് മീറ്റിങ്ങിനു ശേഷമുള്ള പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഡീസൽ വില കുതിച്ചുയർന്നത് കുറയ്ക്കണമെന്ന ആവശ്യത്തിലാണ് വ്യാപാരികൾ. വിലവർദ്ധന വ്യാപാര സമൂഹത്തിനെ ബാധിച്ചുവെന്നത് ശരിയാണ്. അതിനാലാണ് നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറായത്.

ഓൺലൈൻ തൊഴിലവസര രജിസ്ടേട്രേഷൻ ഏറെ ആകർഷിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒന്നുരണ്ടു ദിവസത്തിനുള്ളിൽ തന്നെ 3.22 ലക്ഷം തൊഴിലന്വേഷകർ റജിസ്ട്രർ ചെയ്തതായി കെജ്രിവാൾ പറഞ്ഞു.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ ശ്രമങ്ങൾ തുടരുകയാണ്. ഇതിൻ്റെ ഭാഗമെന്ന നിലയിൽ ഡല്‍ഹിയിൽ തെരുവുക്കച്ചവടം പുന:സ്ഥാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Anweshanam
www.anweshanam.com