ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പയറ്റാൻ ഇല്ലെന്ന് അറിയിച്ചു കെ സുധാകരൻ

ധർമ്മടത്ത് മത്സരിക്കാൻ കെ പി സി സി നേതൃത്വം ആവശ്യപ്പെട്ടിരുന്നു .
ധർമ്മടത്ത്  മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പയറ്റാൻ ഇല്ലെന്ന്  അറിയിച്ചു കെ സുധാകരൻ

കണ്ണൂർ :ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിക്കാനില്ലെന്ന് അറിയിച്ചു കെ സുധാകരൻ എം പി .ഈക്കാര്യം കെ പി സി സി യെയും ഹൈ കമാൻഡിനെയും അറിയിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു .

ധർമ്മടത്ത് മത്സരിക്കാൻ കെ പി സി സി നേതൃത്വം ആവശ്യപ്പെട്ടിരുന്നു .ഇങ്ങനെ ഒരു നിർദേശം വന്നതിൽ സന്തോഷമുണ്ടെന്ന് അറിയിച്ച സുധാകരൻ താൻ പാർട്ടിയെ ധിക്കരിക്കുക അല്ലെന്നും കൂട്ടി ചേർത്തു .

ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാർ എടുപ്പ് നടത്തിയിട്ടില്ല .അതിനാൽ ഒഴിവാക്കി തരണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു .ജില്ലാ കോൺഗ്രസ് നേതൃത്വവും പ്രവർത്തകരുമായി കൂടി ചേർന്ന ആണ് ഈ തീരുമാനത്തിലേക്ക് എത്തിയത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com