ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു
Top News

ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

മുൻകരുതലെന്ന നിലയിലാണ് നടപടി.

News Desk

News Desk

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച മലപ്പുറം എസ്പി അബ്ദുൾ കരീമുമായും കളക്ടർ കെ ഗോപാലകൃഷ്ണനുമായും സമ്പർക്കത്തിൽ വന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.

മുൻകരുതലെന്ന നിലയിലാണ് ഡിജിപി സ്വന്തം നിലയിൽ നിരീക്ഷണത്തിൽ പ്രവേശിച്ചത്. മലപ്പുറം കളക്ടർ കെ ഗോപാലകൃഷ്ണനാണ് ഇന്ന് ആൻ്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവായത്. കളക്ടറെ കൂടാതെ സബ് കളക്ടർ, അസിസ്റ്റൻ്റ് കളക്ടർ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതു കൂടാതെ ജില്ലാ കളക്ട്രേറ്റിലെ 20 ഉദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com