പുതിയ പോലീസ് മേധാവി ആര് ?;പോര് രൂക്ഷം

ഉടൻ അന്വേഷണം പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം വഴിത്തിരിവ് ആയേക്കും .
പുതിയ പോലീസ് മേധാവി ആര് ?;പോര് രൂക്ഷം

തിരുവനന്തപുരം :പുതിയ പോലീസ് മേധാവി ആര് ?ഇത് സംബന്ധിച്ചു ചർച്ചകൾ സജീവം ആയിരിക്കുകയാണ് ഇപ്പോൾ .ഡി ജി പി ലോക്‌നാഥ്‌ ബെഹ്‌റ സിബിഐ ഡയറക്ടർ പാനലിൽ ഉൾപെട്ടതോടെയാണ് ചർച്ചകൾ മുറുക്കിയത് .പോലീസ് മേധാവി പദവിയിലേക്ക് ടോമിൻ തച്ചങ്കരിയും സുധേഷ്‌ കുമാറുമാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടിരിക്കുന്നത് .

സിബിഐ ഡയറക്ടർ ആയില്ലെങ്കിൽ ബെഹ്‌റ പോലീസ് മേധാവിയായി തുടരും .ബെഹ്‌റ ജൂൺ 30 -നു വിരമിക്കാൻ ഇരിക്കെയാണിത് .സീനിയോറിറ്റിയിൽ മുൻപന്തിയിൽ ടോമിൻ ആണ് നിൽവിൽ ഉള്ളത് .സ്വത്ത് സമ്പാദന കേസ് ഒഴിവാക്കാനായി തുടർ അന്വേഷണം ഏർപെടുത്തിയിട്ടുണ്ട് .

ഉടൻ അന്വേഷണം പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം വഴിത്തിരിവ് ആയേക്കും .റിപ്പോർട്ട് അംഗീകരിക്കപ്പെട്ടത് തച്ചങ്കരിക്ക് സാധ്യത കൂടും .തിരഞ്ഞെടുപ്പ് കാലത്ത് ഇലക്ഷന് ഡി ജി പി വേണമെങ്കിലും സാധ്യത ടോമിന് തന്നെയാണ് .ബെഹ്‌റ പോലീസ് മേധാവി ആയില്ലെങ്കിൽ സിയാൽ തലപ്പത്തേക്ക് വന്നേക്കും .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com