മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപം; അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ്
Top News

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപം; അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ്

ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും സൈബര്‍ ഡോമിനുമാണ് അന്വേഷണ ചുമതല.

News Desk

News Desk

തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കെതിരെയുള്ള സൈബർ അതിക്രമങ്ങൾ ഹൈടെക് ക്രൈം എൻക്വയറി സെൽ, പോലീസ് സൈബർ ഡോം എന്നിവ അന്വേഷിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ പരാതിയിലാണ് തീരുമാനം.

മാധ്യമ പ്രവര്‍ത്തകരായ നിഷ പുരുഷോത്തമനും എം.ജി കമലേഷിനുമെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള അധിക്ഷേപ പ്രചരണം നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ പരാതി നല്‍കിയത്.

Anweshanam
www.anweshanam.com