വി​മാ​ന യാ​ത്ര​ക്കി​ട​യി​ൽ ഫോ​ട്ടോ​യെ​ടു​ത്താ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി; ഉ​ത്ത​ര​വു​മാ​യി ഡി​ജി​സി​എ
Top News

വി​മാ​ന യാ​ത്ര​ക്കി​ട​യി​ൽ ഫോ​ട്ടോ​യെ​ടു​ത്താ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി; ഉ​ത്ത​ര​വു​മാ​യി ഡി​ജി​സി​എ

ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണാ​വി​ത്തി​ന്‍റെ ഛണ്ഡി​ഗ​ഡ്-​മും​ബൈ വി​ന​മാ​ന​യാ​ത്ര​ക്കി​ടെ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

News Desk

News Desk

ന്യൂഡല്‍ഹി: വി​മാ​ന യാ​ത്ര​ക്കി​ട​യി​ല്‍ ഫോ​ട്ടോ​ഗ്ര​ഫി അ​നു​വ​ദി​ച്ചാ​ല്‍ വി​മാ​ന ക​മ്പ​നി​ക​ള്‍​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ (​ഡി​ജി​സി​എ).

ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണാ​വി​ത്തി​ന്‍റെ ഛണ്ഡി​ഗ​ഡ്-​മും​ബൈ വി​ന​മാ​ന​യാ​ത്ര​ക്കി​ടെ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

പ്ര​ത്യേ​ക അ​നു​മ​തി​യി​ല്ലാ​ത്ത ആ​ര്‍​ക്കും വി​മാ​ന​ത്തി​നു​ള്ളി​ല്‍ ഫോ​ട്ടോ​യെ​ടു​ക്കാ​ന്‍ അ​നു​വാ​ദ​മി​ല്ലെ​ന്ന് ഡി​ജി​സി​എ വ്യ​ക്ത​മാ​ക്കി. വി​മാ​ന ക​മ്പ​നി​ക​ള്‍ നി​യ​മം ലം​ഘി​ച്ചാ​ല്‍ ആ ​റൂ​ട്ടി​ല്‍ അ​വ​ര്‍​ക്ക് ര​ണ്ടാ​ഴ്ച വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തും. ‌നി​യ​മ​ലം​ഘ​ന​ത്തി​ല്‍ വി​മാ​ന ​ക​മ്പ​നി ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ല്‍ മാ​ത്ര​മേ ഇ​തേ റൂ​ട്ടി​ല്‍ വീ​ണ്ടും സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്നും ഡി​ജി​സി​എ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.

ക​ങ്ക​ണ റ​ണാ​വ​ത്തി​ന്‍റെ വി​മാ​ന​യാ​ത്ര​ക്കി​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച്‌ വി​മാ​ന​ത്തി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ച്‌ താ​ര​ത്തി​ന്‍റെ വീ​ഡി​യോ​യും ചി​ത്ര​വും പ​ക​ര്‍​ത്തി​യ​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ഡി​ജി​സി​എയുടെ ഇ​ട​പെ​ടല്‍.

Anweshanam
www.anweshanam.com