'കോവിഡല്ല, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തത് നോട്ടു നിരോധനവും ജി​എ​സ്ടി​യും': രാഹുല്‍

നോട്ടുനിരോധനത്തിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്യാംപെയ്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
'കോവിഡല്ല, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തത് നോട്ടു നിരോധനവും ജി​എ​സ്ടി​യും': രാഹുല്‍

ന്യൂ​ഡ​ല്‍​ഹി: നോ​ട്ടു നി​രോ​ധ​ന​ത്തി​ന്‍റെ നാ​ലാം വാ​ര്‍​ഷി​ക​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രേ രൂക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി. കോ​വി​ഡ​ല്ല, നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യു​മാ​ണ് ഇ​ന്ത്യ​യെ ത​ക​ര്‍​ത്ത​തെ​ന്ന് രാ​ഹു​ല്‍ പ​റ​ഞ്ഞു. നോട്ടുനിരോധനത്തിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്യാംപെയ്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബം​ഗ്ലാ​ദേ​ശ് സാ​മ്ബ​ത്തി​ക രം​ഗ​ത്ത് ഇ​ന്ത്യ​യേ​ക്കാ​ള്‍ ന​ല്ല പ്ര​ക​ട​നം ന​ട​ത്തു​ന്നു. കോ​വി​ഡാ​ണ് ഇ​ന്ത്യ​ന്‍ സ​മ്ബ​ദ്വ്യ​വ​സ്ഥ​യെ ത​ക​ര്‍​ത്ത​തെ​ങ്കി​ല്‍ ബം​ഗ്ലാ​ദേ​ശി​ല്‍ കോ​വി​ഡി​ല്ലേ​യെ​ന്നും രാ​ഹു​ല്‍ ചോ​ദി​ക്കു​ന്നു.

'നാല് വര്‍ഷം മുമ്പ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നേരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഹരം തുടങ്ങി. കര്‍ഷകരേയും തൊഴിലാളികളേയും ചെറുകിട കച്ചവടക്കാരേയും അദ്ദേഹം വേദനിപ്പിച്ചു. മന്‍മോഹന്‍ സിങ്ജി പറഞ്ഞു സമ്പദ് ഘടനയ്ക്ക് 2% ത്തിന്റെ നഷ്ടമുണ്ടാകുമെന്ന്. അതാണിപ്പോള്‍ നമ്മള്‍ കാണുന്നത്' രാഹുല്‍ പറഞ്ഞു.

കള്ളപ്പണത്തിനെതിരെയുള്ള ആക്രമണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ അതങ്ങനല്ലായിരുന്നുവെന്നും രാഹുൽ പറഞ്ഞു.

"അത് പച്ച കള്ളമായിരുന്നു. അക്രമണം ജനങ്ങള്‍ക്ക് നേരെയായിരുന്നു. ജനങ്ങളുടെ പണമെടുത്ത് പ്രധാനമന്ത്രി മോദി തന്റെ രണ്ടു മൂന്ന് ചങ്ങാത്ത മുതലാളിമാര്‍ക്ക് നല്‍കി. നിങ്ങളാണ് വരിയിൽ കാത്തു നിന്നത്. അവരല്ല. നിങ്ങള്‍ ബാങ്കുകളില്‍ നിക്ഷേപിച്ച പണമെടുത്ത് മോദി തന്റെ ചങ്ങാത്ത മുതലാളിമാരുടെ 3,50,000 കോടി രൂപയുടെ വായ്പ എഴുതി തള്ളി" രാഹുല്‍ ആരോപിച്ചു.

'തെറ്റായ ജിഎസ്ടി നടപ്പാക്കിയതിലൂടെ ചെറുകിട ഇടത്തരം ബിസിനസുകള്‍ നശിച്ചു. അത് അദ്ദേഹത്തിന്റെ കുറച്ച് മുതലാളിത്ത സുഹൃത്തുക്കള്‍ക്ക് വഴിതെളിച്ചു. പുതിയ നിയമം കൊണ്ടുവന്ന് ഇപ്പോള്‍ കര്‍ഷകരേയും ലക്ഷ്യമിട്ടിരിക്കുകയാണ്. അവരെയും നശിപ്പിക്കും. ഇന്ത്യയുടെ അഭിമാനത്തെ-സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചു' കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

നേ​ര​ത്തേ, നോ​ട്ട് നി​രോ​ധ​ന​ത്തെ ന്യാ​യീ​ക​രി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നോ​ട്ട് നി​രോ​ധ​നം കൊ​ണ്ട് രാ​ജ്യ​ത്തെ ക​ള്ള​പ്പ​ണം കു​റ​യ്ക്കാ​നാ​യെ​ന്നും നി​കു​തി ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ സു​താ​ര്യ​മാ​ക്കാ​ന്‍ സാ​ധി​ച്ചെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. "ഡി​മോ​ളി​ഷിം​ഗ് ക​റ​പ്ഷ​ന്‍' എ​ന്ന ഹാ​ഷ്ടാ​ഗ് ഉ​പ​യോ​ഗി​ച്ചാ​ണ് മോ​ദി ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Related Stories

Anweshanam
www.anweshanam.com