നോട്ടുനിരോധനം രാജ്യത്തെ കള്ളപ്പണം കുറച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
നോട്ടുനിരോധനം രാജ്യത്തെ കള്ളപ്പണം കുറച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ ഡല്‍ഹി: നോട്ടുനിരോധനം രാജ്യത്തെ കള്ളപ്പണം കുറച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കള്ളപ്പണം കുറയ്ക്കാനായെന്നും നികുതി നടപടികള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ കഴിഞ്ഞുവെന്നും ഇത് രാജ്യത്തിന്റെ പുരോഗതിക്ക് ഏറെ സഹായകരമായെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 1000, 500 കറന്‍സികള്‍ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയത്.

Related Stories

Anweshanam
www.anweshanam.com