ട്രാക്ടര്‍ റാലിക്ക് അനുമതി; ഒരു ലക്ഷം ട്രാക്ടറുകൾ അണിനിരത്താൻ ആഹ്വാനം

റൂട്ട് മാപ്പ് തീരുമാനിക്കാന്‍ കര്‍ഷകരും പൊലീസുമായി ചര്‍ച്ച തുടരും
ട്രാക്ടര്‍ റാലിക്ക് അനുമതി; ഒരു ലക്ഷം ട്രാക്ടറുകൾ അണിനിരത്താൻ ആഹ്വാനം

ന്യൂഡല്‍ഹി: റിപ്പബ്ളിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താന്‍ ലഭിച്ചെന്ന് കര്‍ഷകസംഘടനകള്‍. റാലി സമാധാനപരമായിരിക്കും. ഡല്‍ഹിക്കകത്ത് പ്രവേശിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു.

റൂട്ട് മാപ്പ് തീരുമാനിക്കാന്‍ കര്‍ഷകരും പൊലീസുമായി ചര്‍ച്ച തുടരും.

ഒരു ലക്ഷം ട്രാക്ടറുകൾ അണനിരത്തിയുള്ള റാലിക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. റിപ്പബ്ലിക് ദിന പരേഡിനെയോ സുരക്ഷയേയോ ബാധിക്കാത്ത രീതിയിൽ ട്രാക്ടർ റാലി നടത്തുമെന്നാണ് സംഘടനകൾ അറിയിക്കുന്നത്.

ട്രാക്ടർ റാലി പാത മാറ്റുന്നതിനെ സംബന്ധിച്ച് ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ കർഷക നേതാക്കളെ കണ്ടിരുന്നു. മൂന്ന് സമാന്തര പാതകളാണ് പൊലീസ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഈ നിർദ്ദേശമാണോ കർഷകർ അംഗീകരിച്ചതെന്ന് വ്യക്തമല്ല. ഡല്‍ഹി നഗരത്തിലൂടെ റാലി നടത്താൻ അനുവദിക്കില്ലെന്നായിരുന്നു നേരത്തേ പൊലീസ് നിലപാട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com