ഓക്‌സിജൻ നീക്കത്തെ തടസ്സപ്പെടുത്തുന്നത് ആരായായാലും തൂക്കിലിടുമെന്ന് ഡൽഹി ഹൈക്കോടതി

കേന്ദ്രത്തിലെയോ സംസ്ഥാനത്തിലെയോ കേന്ദ്ര ഭരണകൂടത്തിലെയോ ഏത് ഉദ്യോഗസ്ഥർ ആയാലും ഓക്‌സിജൻ വിതരണം തടസ്സപെടുത്തിയാൽ തൂക്കിലിടുമെന്ന ഹൈക്കോടതി പറഞ്ഞു.
ഓക്‌സിജൻ നീക്കത്തെ തടസ്സപ്പെടുത്തുന്നത് ആരായായാലും തൂക്കിലിടുമെന്ന്  ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഓക്‌സിജൻ നീക്കത്തെ തടസ്സപ്പെടുത്തുന്നത് ആരായായാലും തൂക്കിലിടുമെന്ന് ഡൽഹി ഹൈക്കോടതി. ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മഹാരാജ അഗ്രസേന ആശുപത്രി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി പരാമർശം.

കേന്ദ്രത്തിലെയോ സംസ്ഥാനത്തിലെയോ കേന്ദ്ര ഭരണകൂടത്തിലെയോ ഏത് ഉദ്യോഗസ്ഥർ ആയാലും ഓക്‌സിജൻ വിതരണം തടസ്സപെടുത്തിയാൽ തൂക്കിലിടുമെന്ന ഹൈക്കോടതി പറഞ്ഞു.

480 മെട്രിക്ക് ടൺ ഓക്‌സിജൻ ലഭിച്ചില്ലെങ്കിൽ ആരോഗ്യ സംവിധാനം തകരുമെന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. ഇത്രയും ഓക്‌സിജൻ എപ്പോൾ എത്തിക്കാൻ കഴിയുമെന്ന് അറിയിക്കണമെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com