ഡൽഹിയിൽ ഒരു കർഷക ആത്മഹത്യ കൂടി

ഞായറാഴ്ച പുലർച്ചെ ബസ് സ്റ്റാൻഡിനരികെയുള്ള ഒരു മരത്തിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.
ഡൽഹിയിൽ ഒരു കർഷക ആത്മഹത്യ കൂടി

ന്യൂഡൽഹി :കർഷക പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഒരു കർഷകൻ കൂടി ഡൽഹിയിൽ ആത്മഹത്യ ചെയ്തു. തിക്രി അതിർത്തിയിലാണ് 52 വയസ്സുകാരനായ കരംവീർ സിംഗ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന് മൂന്ന് പെണ്മക്കളാണ് ഉള്ളത്. മൃതദേഹത്തിനരികെ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.

ഞായറാഴ്ച പുലർച്ചെ ബസ് സ്റ്റാൻഡിനരികെയുള്ള ഒരു മരത്തിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.‘ഭാരതീയ കിസാൻ യൂണിയൻ സിന്ദാബാദ്. തിയതികൾക്ക് പിന്നാലെ തിയതികൾ മാത്രമാണ് സർക്കാർ നൽകുന്നത്. എപ്പോഴാണ് ഈ കരിനിയമം മാറുക എന്ന് അറിയില്ല.’- ആത്മഹത്യാ കുറിപ്പിൽ അദ്ദേഹം രേഖപ്പെടുത്തി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com