ദിശ രവിക്ക് ജാമ്യം

ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്.
ദിശ രവിക്ക് ജാമ്യം

ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കൂടാതെ രണ്ടുപേരുടെ ജാമ്യവും നല്‍കണം. അതേസമയം, അറസ്റ്റ് ചെയ്ത് പത്താം ദിവസമാണ് ദിശ രവിക്ക് ജാമ്യം ലഭിക്കുന്നത്.

ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. എന്നാല്‍, ഡല്‍ഹി അക്രമണത്തില്‍ ദിഷയ്‌ക്കെതിരെ എന്ത് തെളിവുണ്ടെന്ന് കോടതി ചോദിച്ചു. ഈ മാസം 13നാണ് ദിശ രവിയെ അറസ്റ്റ് ചെയ്തത്.

ഇതിനിടെ, കേസില്‍ പ്രതിപ്പട്ടികയിലുള്ള മലയാളി അഭിഭാഷക നികിത ജേക്കബ്, ശാന്തനു മുളുക് എന്നിവരെ പൊലീസ് സൈബര്‍ സെല്‍ ചോദ്യം ചെയ്തു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഡല്‍ഹിയില്‍ ചോദ്യം ചെയ്യലിനു ഹാജരാവുകയായിരുന്നു. ഇരുവര്‍ക്കും ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com