ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ സംസ്ഥാനങ്ങളോട് സഹായം അഭ്യർഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ഡൽഹിയിലെ വിവിധ ആശുപത്രികളിൽ നിരവധി പേരാണ് മരിച്ചത്.
 ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ സംസ്ഥാനങ്ങളോട് സഹായം അഭ്യർഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: കോവിഡ് വ്യാപനം ശക്തമാക്കുന്നതിന് ഇടയിൽ ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ സംസ്ഥാനങ്ങളോട് സഹായം അഭ്യർഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കത്ത്.

ശേഖരിച്ച് വച്ച ഓക്‌സിജൻ ഉണ്ടെങ്കിൽ ഡൽഹിക്ക് ഓക്‌സിജൻ നൽകണമെന്ന് ആവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാർക്കും കത്ത് എഴുതി,കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ഡൽഹിയിലെ വിവിധ ആശുപത്രികളിൽ നിരവധി പേരാണ് മരിച്ചത്.

ഈ സാഹചര്യത്തിൽ കൂടുതൽ സഹായം വേണമെന്ന് അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. 480 മെട്രിക്ക് ടൺ ഓക്‌സിജൻ ലഭിച്ചില്ലെങ്കിൽ ഡൽഹിയിലെ ആരോഗ്യ സ്ഥിതി മോശമാകുമെന്ന് ഡൽഹി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com