വയലുകളിൽ തീയിടുന്ന കർഷകർക്കെതിരെ നിയമനടപടി അരുതെന്ന് ഡൽഹി മുഖ്യമന്ത്രി

വൈക്കോൽ കത്തിച്ചുള്ള പുകശല്യം ഡൽഹിയടക്കമുള്ള നഗരങ്ങളെ ബാധിക്കില്ല
വയലുകളിൽ തീയിടുന്ന കർഷകർക്കെതിരെ നിയമനടപടി അരുതെന്ന് ഡൽഹി മുഖ്യമന്ത്രി

വിളപ്പെടുപ്പു കഴിഞ്ഞ വയലുകളിൽ തീയിടുന്നുവെന്നതിൻ്റെ പേരിൽ കർഷകർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കരുതെന്ന് ഡൽഹി അയൽ സംസ്ഥാന മുഖ്യമന്ത്രിമാരോട് അഭ്യർത്ഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ - എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഒരു പ്രത്യേക തരം ദ്രാവകം സ്പ്രേ ചെയ്ത് 20 ദിവസത്തിനുള്ളിൽ വൈക്കോലിനെ കമ്പോസ്റ്റാക്കി മാറ്റുന്ന രീതി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതുപയോഗിക്കുക. അതല്ലാതെ ഇതിൻ്റെ പേരിൽ പാവം കർഷകർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നത് ഖേദകരമെന്ന് കെജ്രിവാൾ വ്യക്തമാക്കി. alsoreadഡൽഹി നഗരം ജീവവായുവില്ലാതെ വലയുന്നു

ഡൽഹി വയലുകളിൽ ആ ദ്രാവകം പ്രയോഗിച്ചു. ഏറെ ഗുണകരമായി. ചെലവ് നന്നേ കുറവ്. ദ്രാവകത്തിന് അത്ര വിലയൊന്നുമില്ല. കർഷകർക്ക് സൗജന്യമായും നൽകാം.

ഡൽഹി അതിർത്തി സംസ്ഥാനങ്ങളായ പഞ്ചാബ് - ഹരിയാന - യു പി തുടങ്ങിയടങ്ങളിലെ വയലുകളിലും സ്പ്രേയിലൂടെ വൈക്കോലിനെ കമ്പോസ്റ്റാക്കു (ജൈവവളം ) ന്നത്പരീക്ഷിയ്ക്കാവുന്നതാണ്. ഇതിലൂടെ അടുത്ത കൃഷിയിറക്കുന്നതിൻ്റെ ഭാഗമായി വൈക്കോൽ കത്തിച്ച് വയലൊരുക്കുന്ന രീതിയിൽ നിന്ന് കർഷകർ പിന്മാറും. അതോടെ വൈക്കോൽ കത്തിച്ചുള്ള പുകശല്യം ഡൽഹിയടക്കമുള്ള നഗരങ്ങളെ ബാധിക്കില്ല. വൈക്കോൽ പുക സൃഷ്ടിക്കുന്ന വായു മലിനീകരണത്തിൽ വലിയൊരു അളവോളം ഡൽഹിയടക്കമുള്ള നഗരങ്ങൾ വിമുക്തമാവുകയും ചെയ്യും - കെജ്രിവാൾ വിശദികരിച്ചു.

വൈക്കോൽ കത്തിച്ച 40000 ത്തിലധികം സംഭവങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടതായി പഞ്ചാബ് റിമോട്ട് സെൻസിങ് കേന്ദ്രത്തിൻ്റെ ഡാറ്റാ ഉദ്ധരിച്ച് പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡ് നോഡൽ ഓഫീസർ ജി എസ് ഗിൽ പറയുന്നു.

Related Stories

Anweshanam
www.anweshanam.com