കോവിഡില്‍ വിറങ്ങലിച്ച് രാജ്യം: ഡല്‍ഹിയില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ കര്‍ഫ്യൂ

ഇന്ന് രാത്രി മുതല്‍ അടുത്ത തിങ്കളാഴ്ച വരെയാണ് സമ്പൂര്‍ണ കര്‍ഫ്യൂ.
കോവിഡില്‍ വിറങ്ങലിച്ച് രാജ്യം: ഡല്‍ഹിയില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ കര്‍ഫ്യൂ

ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്ന് രാത്രി മുതല്‍ അടുത്ത തിങ്കളാഴ്ച വരെയാണ് സമ്പൂര്‍ണ കര്‍ഫ്യൂ. കൂടൂതല്‍ മുഖ്യമന്ത്രി പന്ത്രണ്ട് മണിക്ക് പ്രഖ്യാപിക്കും.

അതേസമയം, രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ രണ്ടേമുക്കാല്‍ ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെ മാത്രം 1,619 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 1,78,769 ആയി ഉയര്‍ന്നു. അതേസമയം, തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടക്കുന്നത്. ഇതുവരെ 1.5 കോടി പേര്‍ക്കാണ് രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 19,29,329 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,29,53,821 ആയി. ഇന്ത്യയില്‍ ഇതുവരെ 12,38,52,566 പേരെ കോവിഡ് പ്രതിരോധ വാക്‌സിനെടുത്തത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com