ഡല്‍ഹിയിൽ വായു മലിനീകരണം രൂക്ഷം

കോവിഡ് വ്യാപനം വഷളാകുന്നതിന് വായു മലിനീകരണം കാരണമാകുമെന്ന ആശങ്കയുമുണ്ട്.
ഡല്‍ഹിയിൽ വായു മലിനീകരണം രൂക്ഷം

ന്യൂ ഡല്‍ഹി: രാജ്യ തലസ്ഥാനം രൂക്ഷമായ വായു മലിനീകരണത്തിൻ്റെ പിടിയിൽ. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കാര്യമായ ഇടപ്പെടലുകൾ നടത്തുന്നുവെങ്കിലും വായു മലിനീകരണ തോത് കുറയുന്നതിൻ്റെ ലക്ഷണങ്ങൾ പ്രകടമാകുന്നില്ല.

ഡല്‍ഹി അക്ഷർദാം, ഐടിഒ, ഗസിപൂർ, ലോദി റോഡ്, ആർകെ പുരം പ്രദേശങ്ങളിൽ വായു മലിനീകരണം ഏറെക്കുറെ പൂർണമാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നു- എഎൻഐ റിപ്പോർട്ട്.

Also Read: "ഡല്‍ഹി മലിനീകരണം; ജാഗ്രതാ സംഘങ്ങൾ സജീവം"

പ്രഭാതസവാരി- സൈക്കിൾ സവാരിക്കാരെ കടുത്ത മൂടൽ മഞ്ഞും വായു മലിനീകരണവും ശരിയ്ക്കും വലയ്ക്കുന്നുണ്ടെന്ന സാക്ഷ്യപ്പെടുത്തലുകളുണ്ട്. പഞ്ചാബ്- ഹരിയാന സംസ്ഥാനങ്ങളിലെ വിളവെടുത്ത വയലുകളിൽ തീയിട്ടതോടെയാണ് തലസ്ഥാന നഗരവും പരിസര മേഖലയും കടുത്ത വായു മലിനീകരണത്തിലകപ്പെട്ടത്.

ഇക്കാര്യത്തിലൊരു ശാശ്വത പരിഹാരം കാണണമെന്ന മുറവിളി ഉയരുന്നുവെങ്കിലും പരിഹരിക്കപ്പെടുന്നില്ല. കോവിഡ്- 19 വൈറസ് വ്യാപനം വഷളാകുന്നതിന് ഡല്‍ഹിയിലെ വായു മലിനീകരണം കാരണമാകുമെന്ന ആശങ്കയുമുണ്ട്.

Related Stories

Anweshanam
www.anweshanam.com