ഓക്‌സിജൻ ക്ഷാമത്തിൽ കേന്ദ്രത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ

ഡൽഹിയിൽ 976 മെട്രിക്ക് ടൺ ഓക്‌സിജൻ ഒരു ദിവസം ആവശ്യമുണ്ട്.എന്നാൽ കേന്ദ്രം 490 മെട്രിക് ടൺ ആണ് നൽകുന്നത്.
ഓക്‌സിജൻ ക്ഷാമത്തിൽ കേന്ദ്രത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ

ന്യൂഡൽഹി:ഓക്‌സിജൻ ക്ഷാമത്തിൽ കേന്ദ്രത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ആവശ്യപ്പെട്ടതിലും വളരെ കുറവ് ഓക്‌സിജൻ മാത്രമാണ് കേന്ദ്ര സർക്കാർ നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു.

ഡൽഹിയിൽ 976 മെട്രിക്ക് ടൺ ഓക്‌സിജൻ ഒരു ദിവസം ആവശ്യമുണ്ട്.എന്നാൽ കേന്ദ്രം 490 മെട്രിക് ടൺ ആണ് നൽകുന്നത്.

കഴിഞ്ഞ ദിവസം 312 മെട്രിക്ക് ടൺ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്തെ വിവിധ ആശുപത്രികൾ ഓക്‌സിജൻ ക്ഷാമം ചൂണ്ടിക്കാട്ടി രംഗത്ത് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിക്ക് ഓക്‌സിജൻ നൽകണമെന്ന് തീരുമാനിക്കുന്നവരോട് താൻ അപേഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.വാക്‌സിനേഷൻ മൂന്നാം ഘട്ടം ഒരു ക്യാമ്പിൽ മാത്രമാണ് തുടങ്ങാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com