രാജ്യസഭ കോൺ​ഗ്രസ് എംപി ദീപേന്ദർ സിംഗ് ഹൂഡയ്ക്ക് കോവിഡ്
Top News

രാജ്യസഭ കോൺ​ഗ്രസ് എംപി ദീപേന്ദർ സിംഗ് ഹൂഡയ്ക്ക് കോവിഡ്

ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

News Desk

News Desk

ചണ്ഡി​ഗഡ്: ഹരിയാനയിൽ നിന്നുള്ള കോൺ​ഗ്രസ് രാജ്യസഭാ എംപി ദീപേന്ദർ സിം​ഗ് ഹൂഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എല്ലാവരുടെയും പ്രാർത്ഥനയുണ്ടെങ്കിൽ വളരെ വേ​ഗം സുഖം പ്രാപിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു. ഹരിയാന മുൻ‌ മുഖ്യമന്ത്രി ഭൂപീന്ദർ സിം​ഗ് ഹൂഡയുടെ മകനാണ് ദീപേന്ദർ സിം​ഗ് ഹൂഡ.

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ഇടപഴകുകയും ബന്ധം പുലർത്തുകയും ചെയ്തവർ‌ പരിശോധനയ്ക്ക് വിധേയരാകണമെന്നും ഐസോലേഷനിൽ പ്രവേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി സോനിപത്ത് ജില്ലയിലെ ബറോഡ നിയോജക മണ്ഡ‍ലത്തിൽ ദീപേന്ദർ സിം​ഗ് ഈയിടെ സന്ദർശനം നടത്തിയിരുന്നു.

കേന്ദ്രമന്ത്രി കൃഷൻപാൽ ​ഗുജ്ജാർ, സജ്ഞയ് ഭാട്ടിയ, ബ്രിജേന്ദ്ര സിം​ഗ്, നയാബ് സിം​ഗ് സൈനി എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച ഹരിയാനയിൽ നിന്നുള്ള മറ്റുള്ളവർ. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്താകെ 75000 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 780 പേർ കോവിഡ് ബാധയെ തുടർന്ന് മരിച്ചു.

Anweshanam
www.anweshanam.com