ചെങ്കോട്ട സംഘര്‍ഷത്തില്‍ പ്രധാനപ്രതിയും നടനുമായ ദീപ് സിദ്ദുവിന് ജാമ്യം

പാസ്പോർട്ട് സമർപ്പിക്കണം ,മൊബൈൽ സ്വിച്ച് ഓഫ് ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
ചെങ്കോട്ട സംഘര്‍ഷത്തില്‍ പ്രധാനപ്രതിയും നടനുമായ ദീപ്  സിദ്ദുവിന് ജാമ്യം

ന്യൂഡൽഹി : റിപ്പബ്ലിക്ക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷത്തില്‍ പ്രധാനപ്രതിയും നടനുമായ ദീപ് സിദ്ദുവിന് ജാമ്യം. ഡൽഹിയിലെ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് സമർപ്പിക്കണം ,മൊബൈൽ സ്വിച്ച് ഓഫ് ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

അന്വേഷണവുമായി സഹകരിക്കണം. അവർ നിർദേശിക്കുന്ന സമയത് ഹാജരാകണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ സമ്മതമില്ലാതെ ഫോൺ നമ്പർ മാറ്റരുതെന്നും നിബന്ധനയുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com