സംസ്ഥാനത്ത് മഴ കുറഞ്ഞു
Top News

സംസ്ഥാനത്ത് മഴ കുറഞ്ഞു

ഇന്നലെ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴ മാത്രമാണ് ഉണ്ടായത്. അതേസമയം താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

News Desk

News Desk

കൊച്ചി: സംസ്ഥാനത്ത് മഴ കുറഞ്ഞു. ഇന്നലെ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴ മാത്രമാണ് ഉണ്ടായത്. അതേസമയം താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മഴ കുറഞ്ഞതോടെ ആലപ്പുഴയിലെ അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ ജലനിരപ്പ് താഴ്ന്നുതുടങ്ങി.

ഒഴുക്കുവെള്ളത്തിന്റെ വരവുണ്ടായില്ലെങ്കില്‍ കുട്ടനാട്ടിലും വെള്ളമിറങ്ങും. അതേസമയം അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് ദേശീയ ദുരന്തനിവാരണ സേന ജില്ലയിലുണ്ട്. മഴക്കെടുതിയില്‍ കോടികളുടെ നാശനഷ്ടങ്ങളാണ് ഇടുക്കി ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇരുപത്തിയൊന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഹെക്ടര്‍ കണക്കിന് കൃഷി നശിച്ചു. 30 കോടി രൂപയുടെ നാശനഷ്ടമാണ് പൊതുമരാമത്ത് റോഡുകള്‍ക്ക് ഉണ്ടായത്.

Anweshanam
www.anweshanam.com