ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം

പ്രസിഡന്റ് ട്രംപ് അധികാരമൊഴിയാന്‍ പത്ത് ദിവസം ബാക്കി നില്‍ക്കെയാണ് നടപടി.
ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. സ്പീക്കര്‍ നാന്‍സി പെലോസിയാണ് ഇംപീച്ച്മെന്റിന് അനുമതി നല്‍കിയത്. പ്രസിഡന്റ് ട്രംപ് അധികാരമൊഴിയാന്‍ പത്ത് ദിവസം ബാക്കി നില്‍ക്കെയാണ് നടപടി. ഇതേ തുടര്‍ന്ന് ട്രംപ് രാജി വച്ച് സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് പ്രമേയം അവതരിപ്പിക്കുക.

അതേസമയം, ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്. 150 വര്‍ഷത്തിനിടയില്‍ ഒരു പ്രസിഡന്റും ചടങ്ങ് ബഹിഷ്‌കരിച്ചിട്ടില്ല. കൂടാതെ ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് അനിശ്ചിത കാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. കാപ്പിറ്റോള്‍ ഹില്‍ അക്രമ സംഭവങ്ങളെ തുടര്‍ന്നാണ് നടപടി. ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റുകള്‍ പ്രകോപനപരമായതിനാലാണെന്ന് നടപടിയെന്ന് ട്വിറ്റര്‍ അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com