കുറ്റ്യാടിയിൽ തീരുമാനമായി ;കെ പി കുഞ്ഞമ്മദ് കുട്ടി സ്ഥാനാർത്ഥി

കുറ്റ്യാടിയിൽ തീരുമാനമായി ;കെ പി കുഞ്ഞമ്മദ് കുട്ടി സ്ഥാനാർത്ഥി

കുറ്റ്യാടി നിയമസഭാ മണ്ഡലത്തിൽ കെ പി കുഞ്ഞഹമ്മദ് കുട്ടി സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കും. സിപിഎം സംസ്ഥാന കമ്മിറ്റി ഫേസ്ബുക് പേജിലൂടെയാണ് കുഞ്ഞഹമ്മദ് കുട്ടിയെ മത്‌സരിക്കുമെന്ന കാര്യം അറിയിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കുഞ്ഞഹമ്മദ് മാസ്റ്റർ.

ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ പേരടക്കം നാലുപേരയെയാണ് കുറ്റ്യാടിയിൽ പരിഗണിച്ചിരുന്നത്. പ്രാദേശിക പ്രവര്തകരുടെ വികാരം കൂടി മനസിലാക്കിയാണ് കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കിയത്. കുറ്റ്യാടി സീറ്റ് ഘടകകക്ഷിയായ ജോസ് കെ മാണിക്ക് വിട്ടുകൊടുത്തതിനെതിരെ വൻ പ്രതിഷേധമാണ് നടന്നത്. തുടർന്ന് ജോസ് കെ മാണി സീറ്റ് സിപിഎമ്മിനു നൽകുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com