ഭീവണ്ടി അപകടം; മരണം 37 ആയി
സെപ്തംബർ 21 ന് അതിരാവിലെയാണ് മൂന്നുനില കെട്ടിടം തകര്‍ന്ന് വീണത്.
ഭീവണ്ടി അപകടം; മരണം 37 ആയി

മുംബൈ: മഹാരാഷ്ട്ര ഭീവണ്ടിയിൽ കെട്ടിടം തകർന്നു വീണതില്‍ മരണസംഖ്യ 37 ആയി ഉയർന്നുവെന്ന് ദേശീയ ദുരന്ത നിവാരണ സംഘത്തെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

താനെ ജില്ലയിലെ ഭീ വണ്ടി പട്ടേൽ കോമ്പൗണ്ട് പ്രദേശത്തെ മൂന്നുനില കെട്ടിടം തകർന്നുവീണത് സെപ്തംബർ 21 ന് അതിരാവിലെയാണ്. അപകട സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സംഘവും സംസ്ഥാന പൊലീസും ഉടനെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു.

Related Stories

Anweshanam
www.anweshanam.com