അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി പിടിയില്‍

നിരവധി കേസുകളില്‍ പ്രതിയായ അബ്ദുള്‍ മജീദ് കുട്ടിയാണ് പിടിയിലായത്.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി പിടിയില്‍

ന്യൂ ഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ അബ്ദുള്‍ മജീദ് കുട്ടിയാണ് പിടിയിലായത്. 24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ഝാര്‍ഖണ്ഡില്‍ നിന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും 1997 ലെ റിപ്പബ്ലിക് ദിനത്തില്‍ സ്‌ഫോടനം നടത്താനായി പാക് ഏജന്‍സിയുടെ താത്പര്യ പ്രകാരം ദാവൂദ് ഇബ്രാഹിം അയച്ച സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഝാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.

ഈയിടെയാണ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന്‍ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ദാവൂദിന്റെ മൂത്ത സഹോദരന്‍ സാബിര്‍ കസ്‌ക്കറിന്റെ മകന്‍ സിറാജ് കസ്‌ക്കറായിരുന്നു മരിച്ചത്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് വാര്‍ത്ത പുറത്ത് വിട്ടത്. കോവിഡ് ബാധയെ തുടര്‍ന്ന് സിറാജ് ഒരാഴ്ചയായി കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയോടെ ആരോഗ്യനില മോഷമായി. ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതാണ് മരണകാരണം. സിറാജ് കസ്‌ക്കറിന്റെ പിതാവ് സാബിര്‍ കസ്‌ക്കര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടുകയായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com