ഹിന്ദു പിന്തുടര്‍ച്ച അവകാശ നിയമം: പെൺമക്കൾക്ക് തുല്യ അവകാശമെന്ന് സുപ്രീംകോടതി
Top News

ഹിന്ദു പിന്തുടര്‍ച്ച അവകാശ നിയമം: പെൺമക്കൾക്ക് തുല്യ അവകാശമെന്ന് സുപ്രീംകോടതി

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി.

News Desk

News Desk

ന്യൂ ഡല്‍ഹി: ഹിന്ദു പിന്തുടര്‍ച്ച അവകാശ നിയമത്തിൽ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. പാരമ്പര്യസ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശമെന്ന് സുപ്രീംകോടതി വിധിച്ചു. ഹിന്ദു പിന്തുടർച്ച അവകാശ നിയമം പെൺമക്കൾക്കും തുല്യ അവകാശം ഉറപ്പാക്കുന്നുണ്ട്.

പെൺമക്കൾ ജീവിതാവസാനം വരെയും തുല്യ അവകാശമുള്ള മക്കൾ തന്നെയാണ്. ആൺമക്കൾക്കും പെൺമക്കൾക്കും പാരമ്പര്യ സ്വത്തിൽ തുല്യമായ അവകാശം ആണ് ഉള്ളത്. അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഈ അവകാശത്തിൽ മാറ്റം ഉണ്ടാകില്ല. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി.

നേരത്തെ സമാനമായ കേസ് ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചിരുന്നു. രണ്ട് അഭിപ്രായങ്ങൾ സുപ്രീംകോടതിയിൽ തന്നെ ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പിന്നീട് നിയമവശം വിശദമായി പഠിച്ചാണ് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് വിധി പറഞ്ഞിട്ടുള്ളത്.

Anweshanam
www.anweshanam.com