മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും
Top News

മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും.

News Desk

News Desk

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്ലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് അരുണ്‍ ബാലചന്ദ്രന് കസ്റ്റംസ് നോട്ടീസ് നല്‍കി.

നേരത്തെ ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കായി ഫ്‌ളാറ്റ് ബുക്ക് ചെയ്തു നല്‍കിയതായി അരുണ്‍ വെളിപ്പെടുത്തിയിരുന്നു. അരുണിനെ കൂടാതെ മാധ്യമ പ്രവര്‍ത്തകനായ അനില്‍ നമ്പ്യാരേയും ഇന്ന് ചോദ്യം ചെയ്യല്ലിന് ഹാജരാവാനായി കസ്റ്റംസ് വിളിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയ ദിവസം സ്വപ്ന സുരേഷും അനില്‍ നമ്പ്യാരും രണ്ടു വട്ടം ഫോണില്‍ സംസാരിച്ചതായി നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു

ഇതുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷും കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാനാണ് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. അനില്‍ നമ്പ്യാരെ കൂടാതെ സ്വപ്നയുമായി ഫോണില്‍ ബന്ധപ്പെട്ട മറ്റു ചിലരേയും കസ്റ്റംസ് ചോദ്യം ചെയ്യും. ഇവരില്‍ ചിലര്‍ ഒളിവില്‍ പോകാന്‍ സ്വപ്നയ്ക്ക് സഹായം നല്‍കിയതായാണ് സൂചന

Anweshanam
www.anweshanam.com