സ്വര്‍ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരെ അടുത്തയാഴ്ച്ച വീണ്ടും ചോദ്യം ചെയ്യും
Top News

സ്വര്‍ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരെ അടുത്തയാഴ്ച്ച വീണ്ടും ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരെ അടുത്തയാഴ്ച്ച വീണ്ടും ചോദ്യം ചെയ്യും.

News Desk

News Desk

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരെ അടുത്തയാഴ്ച്ച വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് ഉപദേശം നല്‍കിയിട്ടില്ലെന്ന് അനില്‍ നമ്പ്യാര്‍ ഇന്നലെ മൊഴി നല്‍കിയിരുന്നു.

സുഹൃത്തെന്ന നിലയില്‍ മറുപടി നല്‍കുകയാണ് ചെയ്തത്. ബാഗില്‍ സ്വര്‍ണമാണെന്ന് സ്വപ്ന പറഞ്ഞിരുന്നില്ലെന്നും സ്വപ്നയ്ക്ക് വേണ്ടി ആരേയും വിളിച്ചിട്ടില്ലെന്നും അനില്‍ നമ്പ്യാര്‍ പറഞ്ഞു. അനില്‍ വസ്തുകള്‍ മറച്ച് വയ്ക്കുന്നതായി കസ്റ്റംസ് സംഘം പറയുന്നു. ബാഗ് തങ്ങളുടേതല്ലെന്ന് കാണിച്ച് കോണ്‍സുല്‍ ജനറിലിനോട് കത്ത് നല്‍കാന്‍ അനില്‍ നിര്‍ദേശിച്ചതായാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്. മൊഴിയിലെ വസ്തുതകള്‍ കസ്റ്റംസ് പരിശോധിക്കും.

Anweshanam
www.anweshanam.com