മുന്‍ യുഎഇ കോണ്‍സുല്‍ ജനറലിന്റെ ബാഗുകള്‍ പരിശോധിച്ച് കസ്റ്റംസ്: ഫോണുകളും പെന്‍ഡ്രൈവും കണ്ടെത്തി

പരിശോധനയില്‍ പതിനൊന്ന് ഫോണുകളും രണ്ട് പെന്‍ഡ്രൈവും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ യുഎഇ കോണ്‍സുല്‍ ജനറലിന്റെ ബാഗുകള്‍ പരിശോധിച്ച് കസ്റ്റംസ്:  ഫോണുകളും പെന്‍ഡ്രൈവും കണ്ടെത്തി

തിരുവനന്തപുരം: മുന്‍ യുഎഇ കോണ്‍സുല്‍ ജനറലിന്റെ ബാഗുകള്‍ പരിശോധിച്ച് കസ്റ്റംസ്. ജമാല്‍ അല്‍ സാബിയുടെ ബാഗുകളാണ് കസ്റ്റംസ് പരിശോധിച്ചത്. പരിശോധനയില്‍ പതിനൊന്ന് ഫോണുകളും രണ്ട് പെന്‍ഡ്രൈവും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്സില്‍ എത്തിച്ച ബാഗുകളാണ് പരിശോധിച്ചത്. ജമാല്‍ അല്‍ സാബിയും സ്വര്‍ണം കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കേന്ദ്ര അനുമതിയോടെയായിരുന്നു കസ്റ്റംസിന്റെ നീക്കം.

2020 ഏപ്രിലിലാണ് അല്‍ സാബി യുഎയിലേക്ക് പോയത്.നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് പിടികൂടുന്നതിന് മുന്‍പ് യുഎഇയിലേക്ക് മടങ്ങിയ ജമാല്‍ അല്‍ സാബി പിന്നീട് കോണ്‍സുലേറ്റില്‍ തിരികെയെത്തിയിരുന്നില്ല.

അതേസമയം, കോണ്‍സുല്‍ ജനറല്‍ താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്‌ലാറ്റിലുള്ള ബാഗുകളും വീട്ടുസാധനങ്ങളും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പരിശോധിച്ചിരുന്നു. ഇവ യുഎഇയില്‍ എത്തിക്കാനായാണ് വിമാനത്താവളത്തില്‍ എത്തിച്ചത്. എന്നാല്‍ പരിശോധിക്കാതെ വസ്തുക്കളൊന്നും കൊണ്ടുപോകാനാകില്ലെന്ന് കസ്റ്റംസ് നിലപാടെടുക്കുകയായിരുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ കസ്റ്റംസ് അറിയിച്ചിരുന്നു. അതിന് ശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ ബാഗേജ് പരിശോധിച്ചത്. പരിശോധന കസ്റ്റംസ് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു

No stories found.
Anweshanam അന്വേഷണം
www.anweshanam.com