സ്വര്‍ണക്കടത്ത് കേസ്: സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ്
Top News

സ്വര്‍ണക്കടത്ത് കേസ്: സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ്

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ്. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കി.

By News Desk

Published on :

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ്. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കി. കേസില്‍ കൂടുതല്‍ പേരുടെ പങ്ക് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്യണമെന്ന് കസ്റ്റംസ് കോടതിയില്‍ അവശ്യപ്പെട്ടിരിക്കുന്നത്. പ്രതിയായ റമീസിന്റെ കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.

അതേസമയം, ഇന്നലെ കേസില്‍ മൂന്ന് പേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. റമീസില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റിയ മൂവാറ്റുപുഴ സ്വദേശി ജലാല്‍, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

Anweshanam
www.anweshanam.com