സ്വപ്നയും സന്ദീപും എന്‍ഐഎ പിടിയിലായ ദിവസം അനൂപ് കേരളത്തിലെ ഉന്നതരെ നിരവധി വട്ടം വിളിച്ചു
Top News

സ്വപ്നയും സന്ദീപും എന്‍ഐഎ പിടിയിലായ ദിവസം അനൂപ് കേരളത്തിലെ ഉന്നതരെ നിരവധി വട്ടം വിളിച്ചു

News Desk

News Desk

കൊച്ചി: ബെംഗളൂരു മയക്കുമരുന്ന് കേസിന് വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടോ എന്ന് കസ്റ്റംസ് അന്വേഷണം തുടങ്ങി. ലഹരി കേസിലെ പ്രതി മുഹമ്മദ് അനൂപിന് സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലുള്ള കെ.ടി റമീസുമായി ബന്ധമുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചതിനെത്തുടര്‍ന്നാണ് ലഹരികടത്തും കസ്റ്റംസ് അന്വേഷിക്കാൻ തീരുമാനിച്ചത്.

അനൂപ് മുഹമ്മദിന്‍റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി കെടി റമീസുമായുള്ള ബന്ധത്തിന്‍റെ സൂചനകള്‍ ലഭിച്ചത്. വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തിന് റമീസ് പലരില്‍ നിന്നും പണം സമാഹരിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു.

ബെംഗളൂരുവില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപും ഇത്തരത്തില്‍ പണം നിക്ഷേപിച്ചവരില്‍ ഉണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ബെംഗളൂരുവില്‍ വെച്ച്‌ സ്വപ്നയും സന്ദീപും എന്‍ഐഎ പിടിയിലായ ദിവസം മുഹമ്മദ് അനൂപ് കേരളത്തിലെ ഉന്നതരെ നിരവധി വട്ടം ഫോണില്‍ വിളച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കുന്നതിനാണ് കെ.ടി റമീസിനെ ചോദ്യം ചെയ്യുന്നത്.

റമീസിനെ ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് സൂപ്രണ്ട് കഴിഞ്ഞ ദിവസം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. തിങ്കളാച് കസ്റ്റംസ് അപേക്ഷ കോടതി പരിഗണിക്കും.

Anweshanam
www.anweshanam.com