പരസ്യ പ്രചാരണം സമാപിച്ചു; ചൊ​വ്വാ​ഴ്ച കേ​ര​ളം പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്

വയനാട് ജില്ലയില്‍ പ്രചാരണം വൈകുന്നേരം ആറുമണിയോടെ അവസാനിച്ചു. മറ്റ് ജില്ലകളില്‍ ഏഴുമണിയോടെയും പരസ്യ പ്രചാരണത്തിന് അവസാനമായി
പരസ്യ പ്രചാരണം സമാപിച്ചു; ചൊ​വ്വാ​ഴ്ച കേ​ര​ളം പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം സമാപിച്ചു. ആഴ്ചകൾ നീണ്ട പ്രചാരണത്തിനാണ് ഇന്ന് നടന്ന റോഡ്‌ഷോയോടെ അവസാനം കുറിച്ചത്. നാളെ നിശബദപ്രചാരണം നടക്കും. മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക് കടക്കും.

വയനാട് ജില്ലയില്‍ പ്രചാരണം വൈകുന്നേരം ആറുമണിയോടെ അവസാനിച്ചു. മറ്റ് ജില്ലകളില്‍ ഏഴുമണിയോടെയും പരസ്യ പ്രചാരണത്തിന് അവസാനമായി.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധിയും വിവിധയിടങ്ങളില്‍ റോഡ് ഷോകളില്‍ പങ്കെടുത്തു. വോട്ടുറപ്പിച്ചും അണികളെ ആവേശഭരിതരാക്കിയും എല്ലാ സ്ഥാനാര്‍ഥികളും മണ്ഡലത്തിലെ അവസാനവട്ട ഓട്ടപ്പാച്ചിലിലായിരുന്നു ഇന്ന്.

എൻഡിഎയ്ക്കായി എവസാന ലാപ്പിൽ ആവേശം പകരാൻ കേരളത്തിലെത്തിയത് കേന്ദ്ര മന്ത്രി നിർമലാ സീതാരാമനായിരുന്നു. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് എൻഡിഎയുടെ റോഡ്‌ഷോയ്ക്ക് തുടക്കം കുറിച്ചത്.

കണ്ണൂരിലെ ധര്‍മടത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ റോഡ് ഷോ നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി ഉടുമ്പന്‍ചോലയിലും രാഹുല്‍ ഗാന്ധി കോഴിക്കോട്ടും നേമത്തും റോഡ് ഷോകളില്‍ പങ്കെടുത്തു. ഭരണത്തുടര്‍ച്ചയെന്ന ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ്. അതേസമയം ഭരണം തിരിച്ചു പിടിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിലാണ് യു.ഡി.എഫിന്റെ നീക്കം. കൂടുതല്‍ സീറ്റുകള്‍ നേടി സ്ഥിതി മെച്ചപ്പെടുത്താനാണ് എന്‍.ഡി.എ.യുടെ ശ്രമം.

വൈകുന്നേരം ഏഴ് മണിക്ക് കൊട്ടിക്കലാശമില്ലാതെ പരസ്യ പ്രചാരണം അവസാനിപ്പിക്കുകയായിരുന്നു മുന്നണികൾ. ഈസ്റ്റർ ദിവസമായതിനാൽ മിക്ക മണ്ഡലങ്ങളിലും ദേവാലയങ്ങളിൽ നിന്നാണ് സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങിയത്. ദേശീയ, സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ റോഡ് ഷോകളും റാലികളുമായി അവസാനദിന പ്രചാരണം ആഘോഷമാക്കുകയായിരുന്നു മൂന്ന് മുന്നണികളും.

പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് അമ്പത്തിയൊമ്പതിനായിരം പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തെമ്പാടുമായി വിന്യസിച്ചിട്ടുണ്ട്. 140 കമ്പനി കേന്ദ്ര സേനയും കേരളത്തിലുണ്ട്. ഇത്രയധികം കേന്ദ്രസേന കേരളത്തിൽ ഇതാദ്യമാണ്. പോളിംഗ് ഏജന്‍റുമാർക്ക് സുരക്ഷാഭീഷണിയുണ്ടെങ്കിൽ പോലീസ് സംരക്ഷണം നൽകും.

അതേസമയം ഭൂരിപക്ഷം മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നി‍ർദേശപ്രകാരം സ്ഥാനാ‍ർത്ഥികൾ പരസ്യ പ്രചാരണത്തിൽ നിന്നും ഇന്ന് വിട്ടുനിന്നു. കോഴിക്കോട് പയ്യാനക്കലിൽ എൽഡിഎഫ് - യുഡിഎഫ് പ്രവ‍ർത്തകർ കൊട്ടിക്കലാശത്തിനിടെ ഏറ്റമുട്ടി. നാല് യുഡിഎഫ് പ്രവർത്തകർക്ക് സംഭവത്തിൽ പരിക്കേറ്റു. ഇതൊഴിച്ചു നിർത്തിയാൽ പ്രചാരണത്തിൻ്റെ സമാപനദിവസം സമാധാനപരമായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com