കൊ​ച്ചി ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സി​ന് വീ​ണ്ടും സിആർപിഎഫ് സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്രം

സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന സംഘത്തിനാണ് സുരക്ഷ നല്‍കുക
കൊ​ച്ചി ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സി​ന് വീ​ണ്ടും സിആർപിഎഫ് സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്രം

ന്യൂ​ഡ​ല്‍​ഹി: കൊ​ച്ചി ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സി​ന് വീ​ണ്ടും സി​ആ​ര്‍​പി​എ​ഫ് സു​ര​ക്ഷ. ഇ​ത് സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന സംഘത്തിനാണ് സുരക്ഷ നല്‍കുക.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ്ര​തി​ക​ള്‍​ക്കും വ​ധ​ഭീ​ഷ​ണി ഉ​ണ്ടെ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ കേ​ന്ദ്ര​സേ​ന​യെ നി​യോ​ഗി​ച്ച​ത്.

എ​ന്നാ​ല്‍ പി​ന്നീ​ട് സംസ്ഥാന പോ​ലീ​സിന്‍റെ സു​ര​ക്ഷ മ​തി​യെ​ന്ന് കേ​ന്ദ്രം നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ല്‍ അ​തൃ​പ്തി അ​റി​യി​ച്ച്‌ ക​സ്റ്റം​സ് ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് വീ​ണ്ടും സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ കേ​ന്ദ്രം തീ​രു​മാ​നി​ച്ച​ത്.

സ്വർണക്കടത്ത് റാക്കറ്റിൽ നിന്ന് കസ്റ്റംസ് ഉദ്യോ​ഗസ്ഥർക്കും പ്രതികൾക്കും സുരക്ഷാ ഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ജൂലൈ മുതൽ കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തിന് സിആർപിഎഫ് സുരക്ഷ നൽകിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com