തൃണമൂല്‍ പ്രതിസന്ധയില്‍: പാര്‍ട്ടി വിട്ട പ്രമുഖരുടെ എണ്ണം നാലായി, അമിത്ഷാ ബംഗാളില്‍

പാര്‍ട്ടിവിട്ടവര്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.
തൃണമൂല്‍ പ്രതിസന്ധയില്‍: പാര്‍ട്ടി വിട്ട പ്രമുഖരുടെ എണ്ണം നാലായി, അമിത്ഷാ ബംഗാളില്‍

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് പുറത്തു പോകുന്ന പ്രമുഖരുടെ എണ്ണം കൂടുന്നു. ഒരു എംഎല്‍എ കൂടി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. എം.എല്‍.എമാരായ ശില്‍ഭദ്ര ദത്തും ബനശ്രീ മൈതിയും തൃണമൂല്‍ ന്യൂനപക്ഷ സെല്‍ സെക്രട്ടറി കബിറുള്‍ ഇസ്ലാമുമാണ് ഇന്നലെ പാര്‍ട്ടിവിട്ടത്. മുന്‍മന്ത്രിശ്യാമപ്രസാദ് മുഖര്‍ജിയും രാജിഭീഷണി മുഴക്കിയിട്ടുണ്ട്. ഇതോടെ ഒരുദിവസത്തെ ഇടവേളയില്‍ പാര്‍ട്ടി വിട്ട പ്രമുഖരുടെ എണ്ണം നാലായി.

അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം ഇന്ന് തുടങ്ങുകയാണ്. പാര്‍ട്ടിവിട്ടവര്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ഇവര്‍ക്കൊപ്പം ഹാല്‍ദിയയില്‍നിന്നുള്ള സി.പി.എം. എം.എല്‍.എ: തപ്സി മൊണ്ഡാലും സി.പി.ഐയുടെ തമ്ലൂക്ക് നിയമസഭാംഗം അശോക് കുമാര്‍ ദിന്‍ഡയും ബി.ജെ.പിയില്‍ ചേരും.തൃണമൂലിലെ കൊഴിഞ്ഞുപോക്കിനു തുടക്കമിട്ട മുന്‍മന്ത്രി സുവേന്ദു അധികാരിയുടെ എം.എല്‍.എ. സ്ഥാനത്തുനിന്നുള്ള രാജി ചട്ടപ്രകാരമല്ലെന്നുകാട്ടി സ്പീക്കര്‍ ബിമന്‍ ബാനര്‍ജി സ്വീകരിച്ചിട്ടില്ല. താനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകാം രാജിയില്‍ തീരുമാനമെന്നാണു ബാനര്‍ജിയുടെ നിലപാട്. അതിനിടെ കേന്ദ്രവും മമതയും തുറന്ന പോരിലേക്കാണ് നീങ്ങുന്നത്. ഇരുപക്ഷവും തമ്മിലുള്ള വടംവലി തുറന്നപോരിലേക്കു നീങ്ങുന്നതിനിടെയാണ് അമിത് ഷാ ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നലെ രാത്രി കൊല്‍ക്കത്തയിലെത്തിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com