ക്രിമിനൽ കേസ് 36 വർഷം; സുപ്രീം കോടതിക്ക് അതൃപ്‌തി
Top News

ക്രിമിനൽ കേസ് 36 വർഷം; സുപ്രീം കോടതിക്ക് അതൃപ്‌തി

കേസ് നീണ്ടുപോയതെന്തുകൊണ്ടെന്ന് വിശദമാക്കാൻ ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടു.

News Desk

News Desk

ന്യൂഡൽഹി: 36 വർഷമായി തീർപ്പാക്കപ്പെടാത്ത ക്രിമിനൽ കേസിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. പഞ്ചാബിലെ ഒരു രാഷ്ടീയ നേതാവിനെതിരെയുള്ള ജീവപര്യന്തം ക്രിമിനൽ കേസാണ് ഇത്രയും കാലമായി തീർപ്പാക്കപ്പെടാതെ പോയത്. കേസ് നീണ്ടുപോയതെന്തുകൊണ്ടെന്ന് വിശദമാക്കാൻ ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടു.

രാഷ്ട്രീയം ക്രിമിനൽവൽക്കരിക്കപ്പെടുന്നതിനെതിരെ പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണിത് - ട്രിിബ്യൂൺ റിപ്പോർട്ട്.

മുതിർന്ന അഭിഭാഷകനായ അമിക്കസ് ക്യൂറി വിജയ് ഹൻസാരിയ സമർപ്പിച്ച സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തീർപ്പുകൽപ്പിക്കാത്ത ഏറ്റവും പഴയ കേസ് ഏതെന്ന് ജസ്റ്റിസ് രമണയുടെ ചോദ്യം. ഏറ്റവും പഴയ കേസ് 1983 ലേത്. ഇത് പഞ്ചാബിൽ നിന്നാണെന്ന് ഹൻസാരിയയുടെ മറുപടി. ഈ മറുപടി ഞെട്ടിപ്പിക്കുന്നതാണ്! ആരാണ് പഞ്ചാബ് സംസ്ഥാനത്തിന്റെ അഭിഭാഷകൻ. ആരെയും കാണുന്നില്ല - ഇത് സുപ്രീം കോടതിയുടെ തുടർ പ്രതികരണം.

അഭിഭാഷകൻ വിഢിയോ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ 36 വർഷമായി ജീവപര്യന്തം തടവ് സംബന്ധിച്ച കേസ് നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് ബഞ്ച്. ക്രിമിനൽ കേസുകൾ വിചാരണ ചെയ്യുന്നതിന് നിങ്ങൾക്ക് ഉത്തരവാദിത്തമില്ലേയെന്ന് ജസ്റ്റിസ് രമണയുടെ ചോദ്യം. വിവരങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് ഫയൽ ചെയ്യാമെന്ന് അഭിഭാഷകൻ്റെ മറുപടി.

പഞ്ചാബിൽ നിന്നു മാത്രം നിലവിലുള്ളവരും മുൻ എംപിമാരും എം‌എൽ‌എമാരുമുൾപ്പെടെ 35 ജനപ്രതിനിധികൾ ക്രിമിനൽ കേസുകൾ നേരിടുന്നുണ്ടെന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഹൻസാരിയ വ്യക്തമാക്കുന്നു. ഇതിൽ 21 കേസുകളിൽ സിറ്റിങ് എംപിമാർ അതല്ലെങ്കിൽ എം‌എൽ‌എമാർ പ്രതികളാണ്.

Anweshanam
www.anweshanam.com