പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: ക്ഷേത്രഭരണ സമിതി അംഗങ്ങടക്കം 55 പ്രതികൾ

2016 ഏപ്രിൽ പത്താം തിയതിയാണ് പുറ്റിങ്ങൽ വെടിക്കെട്ട് അപകടമുണ്ടായത്.
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: ക്ഷേത്രഭരണ സമിതി അംഗങ്ങടക്കം 55 പ്രതികൾ

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ ക്ഷേത്രഭരണ സമിതി അംഗങ്ങടക്കം 55 പ്രതികളാക്കി കൊണ്ട് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കൊല്ലം പരവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

2016 ഏപ്രിൽ പത്താം തിയതിയാണ് പുറ്റിങ്ങൽ വെടിക്കെട്ട് അപകടമുണ്ടായത്. അപകടമുണ്ടാകാൻ സാധ്യത ഉണ്ടെന്ന് അറിഞ്ഞിട്ടും അളവിൽ കൂടുതൽ വെടിമരുന്ന് ശേഖരിച്ചെന്ന് കുറ്റപത്രത്തിൽ പരാമർശിക്കുന്നു.

ക്ഷേത്ര ഭാരവാഹികളും വെടിക്കെട്ട് നടത്തിയവരുമാണ് അപകടത്തിന് കാരണക്കാരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത്രയും കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചാൽ അപകടമുണ്ടാകുമെന്ന് കൃത്യമായി അറിഞ്ഞിട്ടും വെടിമരുന്ന് അവിടെ സൂക്ഷിച്ചത് വലിയ കുറ്റമാണ്.

ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ അവ​ഗണിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇത്ര വലിയ വെടിക്കെട്ട് നടത്തരുതെന്ന നിർദേശം ഉദ്യോഗസ്ഥർ വാക്കാലും രേഖാമൂലവും നൽകിയിരുന്നു.

ഇത് പാലിക്കാൻ ക്ഷേത്ര ഭരണസമിതി ഭാരവാഹികളോ വെടിക്കെട്ട് നടത്തിപ്പുകാരോ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് ഇത്ര വലിയ അപകടം ഉണ്ടായതെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.

Related Stories

Anweshanam
www.anweshanam.com