സ്വർണക്കടത്ത് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി .
സ്വർണക്കടത്ത് പ്രതി സന്ദീപ് നായരെ  ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

കൊച്ചി ;സ്വർണക്കടത്ത് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച് .ഇതിനുള്ള അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു .ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി .

മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തിയെന്ന് ആരോപണത്തിന്റെ നിജസ്ഥിതി അറിയാൻ വേണ്ടിയാണ് ചോദ്യം ചെയ്യൽ .സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരടക്കം അഞ്ചു പേരെ എൻ ഐ എ മാപ്പുസാക്ഷികൾ ആക്കിയിരുന്നു .ഇന്നലെയാണ് ഇവരെ മാപ്പു സാക്ഷികളാകാൻ കോടതി അനുമതി നൽകിയത് .

നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ സന്ദീപ് നായരേ ഒഴിവാക്കി നേരത്ത കുറ്റപത്രം സമർപ്പിച്ചിരുന്നു .സന്ദീപ് നായരുടെ രഹസ്യമൊഴിയും മുൻപ് രേഖപ്പെടുത്തിയിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com