സ്വപ്നയുടെ ശബ്ദരേഖ: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഡി​ജി​പി

എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം
 
സ്വപ്നയുടെ ശബ്ദരേഖ: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ശ​ബ്ദ​രേ​ഖ​യി​ല്‍ അ​ന്വേ​ഷ​ണം. ക്രൈം​ബ്രാ​ഞ്ച് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഡി​ജി​പി ലോക്‌നാഥ് ബെഹ്‌റ അ​റി​യി​ച്ചു.

ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം.

Read also: സ്വപ്നയുടെ ശബ്ദരേഖ: അന്വേഷണം വേണമെന്ന് ജയിൽ വകുപ്പും

ശബ്ദരേഖ സംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് പോലീസിന് നേരത്തെ കൈമാറിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്ത് ജയില്‍ വകുപ്പാണ് പോലീസിന് കൈമാറിയത്.

ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങാണ് കത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയത്. ഇതുസംബന്ധിച്ച്‌ ജയില്‍ വകുപ്പ് ആദ്യം നല്‍കിയ കത്തില്‍ അന്വേഷണം നടത്തിയിരുന്നില്ല.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നു എന്ന രീതിയിലാണ് സ്വപ്നയുടേതെന്ന് പറയപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നത്.

Related Stories

Anweshanam
www.anweshanam.com