ക്രൈയിൻ ചെയ്യുന്ന ജോലിക്ക് നോക്കുകൂലി വേണം; അനാവശ്യ പ്രശ്നം സൃഷ്ടിച്ച് യൂണിയൻ തൊഴിലാളികൾ

ക്രൈയിൻ ചെയ്യുന്ന ജോലിക്ക് നോക്കുകൂലി വേണം; അനാവശ്യ 
പ്രശ്നം സൃഷ്ടിച്ച് യൂണിയൻ തൊഴിലാളികൾ

നോക്കുകൂലി കൊടുക്കാത്തതിനെ തുടർന്ന് അനാവശ്യ തർക്കം ഉണ്ടാക്കി യൂണിയൻ തൊഴിലാളികൾ. ക്രൈയിനിന്റെ സഹായത്താൽ മാത്രം ചെയ്യാവുന്ന ജോലി നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ട് യൂണിയൻകാർ എത്തിയതോടെയാണ് പ്രശനം വഷളായത്. തിരുവന്തപുരത്ത് ബെപാസ്സ്‌ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ മൂവബിൾ ഫർണിച്ചർ ഷോറൂമിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഇറക്കിയ സ്റ്റീൽ സ്ട്രക്ടച്ചറുകളിൽ ബാക്കിവന്നവ തിരികെ കൊണ്ടുപോകുന്നതിന് ക്രൈയിനിന്റെ സഹായമെത്തിച്ചെങ്കിലും നോക്കുകൂലിയുടെ പേരിൽ യൂണിയൻ തൊഴിലാളികൾ തർക്കിച്ചതോടെയാണ് പ്രശ്നം കൂടുതൽ രൂക്ഷമായത്.

യന്ത്ര സഹായത്തോടെ മാത്രം ചെയ്യാവുന്ന ജോലി തൊഴിലാളി സംഘടനയുടെ മനപൂർവമുള്ള നോക്കുകൂലി ന്യായം കാരണം തടസപെട്ടിരിക്കുകയാണ്. കഴിഞ്ഞ 48 മണിക്കൂറായി ഈ സ്‌ട്രെക്ച്ചറുകൾ ഇവിടെനിന്ന് മാറ്റാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് സ്ഥാപന ഉടമ. തുടർന്ന് ലേബർ ഓഫീസർക്ക് പരാതി നൽകി അനുകൂലമായ നടപടി വന്നെങ്കിലും അതുപോലും മാനിക്കാതെയാണ് ഇപ്പോഴത്തെ യൂണിയൻകാരുടെ പെരുമാറ്റം. വൻ തുക നോക്കുകൂലിയായി ആവശ്യപ്പെട്ടെങ്കിലും നല്കാൻ കഴിയില്ലെന്ന് പറഞ്ഞതോടെ 30000 രൂപയാണ് യൂണിയൻകാർ ഇപ്പോൾ ആവശ്യപ്പെടുന്നത്.

കേരളത്തിൽ ഏതു സംരംഭം തുടങ്ങിയാലും അവിടെയെല്ലാം യൂണിയൻകാരുടെ നോക്കുകൂലി,അന്യായ ലോഡിങ് കൂലി തുടങ്ങിയ നിബന്ധനകൾ പറഞ്ഞ് തടസ്സം സൃഷ്ട്ടിക്കുന്നത് കൊണ്ടാണ് ഇവിടെ സംരംഭങ്ങൾ തുടങ്ങാൻ പലരും മടിക്കുന്നതും കേരളം വിട്ട് മറ്റുസംസ്ഥാനങ്ങളിലേക്ക് ബിസിനെസ്സുകൾ ആരംഭിക്കുന്നതും. തന്മൂലം വികസന മുരടിപ്പാണ് കേരളത്തിൽ ഉണ്ടാകുക.

No stories found.
Anweshanam അന്വേഷണം
www.anweshanam.com