സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

ലൈഫ് മിഷന്‍ പദ്ധതി ആരോപണങ്ങളിലെ പ്രതിരോധവും തദ്ദേശ തെരഞ്ഞെടുപ്പ് തയ്യാറാടെുപ്പുമാണ് യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം:: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ലൈഫ് മിഷന്‍ പദ്ധതി ആരോപണങ്ങളിലെ പ്രതിരോധവും തദ്ദേശ തെരഞ്ഞെടുപ്പ് തയ്യാറാടെുപ്പുമാണ് യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. സ്വര്‍ണ്ണക്കടത്തിന് പിന്നാലെ ലൈഫ് കമ്മീഷനും നാണക്കേടായതോടെ എം.ശിവശങ്കറിനെ പൂര്‍ണ്ണമായി കൈയ്യൊഴിഞ്ഞ മട്ടിലാണ് സിപിഎം.

യുണിടാക്ക് നാലരക്കോടിയോളം രൂപ കമ്മീഷന്‍ നല്‍കിയെന്ന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം വേണോ എന്നതും യോഗത്തില്‍ ചര്‍ച്ചയാകും. വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരായ പ്രതിഷേധം എങ്ങനെ വേണമെന്നതും യോഗം ചര്‍ച്ച ചെയ്‌തേക്കും

Related Stories

Anweshanam
www.anweshanam.com