തൃശ്ശൂര്‍ ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു

പിന്നില്‍ ബിജെപിയെന്ന് സിപിഎം.
തൃശ്ശൂര്‍ ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു

തൃശ്ശൂര്‍: ചിറ്റിലങ്ങാട് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പിയു സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ബിജെപി ആണെന്ന് സിപിഎം ആരോപിച്ചു. ഞായറാഴ്ച രാത്രി 10.30 ഓടെ കുന്നംകുളത്തിനടുത്തുള്ള ഇയാലെന്ന സ്ഥലത്തുവെച്ചാണ് സംഭവം.

സംഭവസ്ഥലത്തുവെച്ച് തന്നെ സനൂപ് മരിച്ചു. മൂന്നുപേര്‍ക്ക് വെട്ടേറ്റിട്ടുണ്ട്‌. ജിതിന്‍, വിബിന്‍, ഇവരുടെ സുഹൃത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുന്നംകുളത്തെയും, തൃശ്ശൂരിലെയും സ്വകാര്യ ആശുപത്രികളിലും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. എരുമപ്പെട്ടി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം കുന്നംകുളത്തുവെച്ച് കണ്ടെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com