കഴക്കൂട്ടത്ത് വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷം

അതേസമയം, വാഹനം മാറ്റാനുളള പൊലിസീന്റെ ശ്രമം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു.
കഴക്കൂട്ടത്ത് വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷം

തിരുവനന്തപുരം: കഴക്കൂട്ടം കാട്ടായിക്കോണത്ത് വീണ്ടും സി പി എം - ബിജെപി സംഘര്‍ഷം. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് സിപിഎം ആരോപിച്ചു. ആക്രമണത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകരുടെ വാഹനവും തല്ലിത്തകര്‍ത്തു. അതേസമയം, വാഹനം മാറ്റാനുളള പൊലിസീന്റെ ശ്രമം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു.

നേരത്തെ കാട്ടായിക്കോണത്തെ ബൂത്ത് ഏജന്റുമാരായ സ്ത്രീകളെ അടക്കം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ബിജെപി പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കിയിരുന്നു. അതിനിടെ കഴക്കൂട്ടം ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ സ്ഥലത്തെത്തി. നേരത്തെയും ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഫ്‌ലക്‌സ് ബോര്‍ഡുകളടക്കം നശിപ്പിക്കുന്ന സ്ഥിതിയായിരുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. കടംപള്ളി സുരേന്ദ്രന് വേണ്ടി ഒരു വിഭാഗം പൊലീസുകാരുടെ പിന്തുണയോടെയാണ് ആക്രമണം നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് അഞ്ച് തവണ പരാതി നല്‍കിയെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും ക്രമിനലുകളെ കസ്റ്റഡിയില്‍ എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com