രഹസ്യ മൊഴിയിലെ വിവരം ബിജെപി സംസ്ഥാന അധ്യക്ഷന് എവിടെ നിന്ന് കിട്ടി? തിരിച്ചടിച്ച് സിപിഎം

കോടതിയില്‍ സമര്‍പ്പിച്ച രേഖ എങ്ങനെ ബിജെപി സംസ്ഥാന അധ്യക്ഷന് എവിടെ നിന്ന് കിട്ടി? സ്പീക്കറെ അപമാനിക്കാനാണ് ശ്രമം നടക്കുന്നതെന്നും എ വിജയരാഘവന്‍
രഹസ്യ മൊഴിയിലെ വിവരം ബിജെപി സംസ്ഥാന അധ്യക്ഷന് എവിടെ നിന്ന് കിട്ടി? തിരിച്ചടിച്ച് സിപിഎം

തിരുവനന്തപുരം: സ്വര്‍ണക്കടത്തിനെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങളുമായി ബിജെപിയും സിപിഎമ്മും നേർക്കുനേർ. സ്വര്‍ണക്കടത്ത് കേസിലെ ഉന്നതൻ സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണെന്ന് ആരോപിച്ച ബിജെപി സംസ്ഥാന പ്രസിഡന്‍റെ കെ സുരേന്ദ്രനെതിരെ സിപിഎം നേതാക്കൾ രംഗത്തെത്തി. രഹസ്യ മൊഴിയില്‍ ഉണ്ടെന്ന് പറയപ്പെടുന്ന വിവരങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന് എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമാക്കണമെന്ന് സിപിഎം നേതാക്കൾ ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസിലെ ഉന്നതന്‍ ആരെന്ന പരാമര്‍ശം ജനം പുച്ഛിച്ച്‌ തള്ളുമെന്ന് എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി. രഹസ്യമൊഴിയില്‍ ഉണ്ടെന്ന് പറയപ്പെടുന്ന വിവരങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന് എവിടെ നിന്ന് കിട്ടിയെന്ന ചോദ്യവും ഉന്നയിച്ചു.

അന്വേഷണ ഏജന്‍സികള്‍ നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ താല്പര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘന്‍ പറഞ്ഞു. കോടതിയില്‍ സമര്‍പ്പിച്ച രേഖ എങ്ങനെ ബിജെപി സംസ്ഥാന അധ്യക്ഷന് എവിടെ നിന്ന് കിട്ടി? സ്പീക്കറെ അപമാനിക്കാനാണ് ശ്രമം നടക്കുന്നതെന്നും എ വിജയരാഘവന്‍ തിരിച്ചടിച്ചു.

കെ സുരേന്ദ്രനാണ് രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടത്. സ്പീക്കറുടെ വിദേശയാത്രകള്‍ ദുരൂഹമാണ്. സ്വപ്നയും ശിവശങ്കറും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫീസിനെയും ദുരുപയോഗപ്പെടുത്തി. സ്പീക്കറുടെ പേര് പുറത്ത് വരുന്നതോടെ ഭരണഘടനാ സ്ഥാപനത്തേയും സ്വര്ഡ‍ണക്കടത്ത് പ്രതികള്‍ കൈയ്യടക്കി വച്ചിരുന്നതിന്‍റെ തെളിവാണെന്ന ഗുരുതര ആരോപണമാണ് കെ സുരേന്ദ്രന്‍ ഉന്നയിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com