വി മുരളീധരനെതിരെ ആഞ്ഞടിച്ച് സിപിഎം

പദവിയുടെ മാന്യത അറിയാത്ത കേന്ദ്രമന്ത്രി കേരളീയര്‍ക്ക് അപമാനമാണ്.- സിപിഎം.
വി മുരളീധരനെതിരെ ആഞ്ഞടിച്ച് സിപിഎം

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. അപഥ സഞ്ചാരത്തിന് മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്യുന്ന ആളാണ് കേന്ദ്രമന്ത്രിയെന്ന് എ വിജയരാഘവന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ മുരളീധരനെ അനുവദിക്കില്ലെന്നും കോവിഡ് വ്യാപനം തടയുന്നതില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ അഭിനന്ദനം നേടിയതാണെന്നും എന്നാല്‍ കേന്ദ്ര മന്ത്രി എന്ന നിലയില്‍ മുരളീധരന്‍ എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.

പദവിയുടെ മാന്യത അറിയാത്ത കേന്ദ്രമന്ത്രി കേരളീയര്‍ക്ക് അപമാനമാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവും തിരുത്തണമെന്ന് എ വിജയരാഘവന്‍ കുറ്റപ്പെടുത്തി. വാക്‌സീന്‍ ക്ഷാമം തീര്‍ക്കാന്‍ പോലും ഇടപെടാത്ത മുരളീധരന് മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, മുഖ്യമന്ത്രി കോവിഡിയറ്റ് ആണെന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി മുരളീധരന്‍ ഇന്നലെ പറഞ്ഞിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com