സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ ഇത്തവണയുണ്ടാകില്ല.
സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും എല്‍ഡിഎഫ് ജാഥയുമാണ് പ്രധാന അജണ്ട. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ ഇത്തവണയുണ്ടാകില്ല.

ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനത്തിലെ പാര്‍ട്ടി നയം സംബന്ധിച്ച ചര്‍ച്ചകള്‍ ഉയരും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഭവന സന്ദര്‍ശനങ്ങളില്‍ ഉയര്‍ന്ന പ്രതികരണങ്ങളും സിപിഎം വിലയിരുത്തും.

ഇതിനിടെ, എന്‍സിപിയില്‍ തര്‍ക്കം രൂക്ഷമായിരിക്കേ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍, മന്ത്രി എ കെ ശശീന്ദ്രന്‍, മാണി സി കാപ്പന്‍ എന്നിവര്‍ ശരദ് പവാറിനെ കാണും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com